ഫോണിലൂടെ അസഭ്യം പറഞ്ഞ മൂന്നു യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: എഴുത്തുകാരിയും തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയുമായ ദീപ നിശാന്തിനോട് ഫോണിലൂടെ അസഭ്യവര്‍ഷം നടത്തിയ കേസില്‍ മൂന്നു യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. മാള പുത്തന്‍ചിറ സ്വദേശി അനൂപ്(20),  നെടുപുഴ സ്വദേശി ആഷിക്(19), കോഴിക്കോട് ബാലുശേരി സ്വദേശി ലാലു(20) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്. ബിജെപി അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ദീപയുടെ നമ്പര്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ നമ്പറില്‍ തുടരെ വിളിക്കാനായിരുന്നു നിര്‍ദേശം. ഇങ്ങനെ ഒട്ടേറെ കോളുകള്‍ ദിനംപ്രതി ദീപയ്ക്ക് ലഭിച്ചു. വിളിച്ചവരുടെ പേരുവിവരങ്ങളും സംഭാഷണവും സഹിതമാണ് ദീപ പരാതി നല്‍കിയത്. സംഘപരിവാരത്തിനെ വിമര്‍ശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനു ശേഷമായിരുന്നു സൈബര്‍ ആക്രമണം രൂക്ഷമായത്. സോഷ്യല്‍മീഡിയയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നവര്‍ക്കും സ്ത്രീകളോട് അപമര്യാധയായി പെരുമാറുന്നവര്‍ക്കും പോലിസ് നടപടി മുന്നറിയിപ്പാണെന്ന് ദീപാ നിശാന്ത് പ്രതികരിച്ചു.

RELATED STORIES

Share it
Top