ഫോണിലൂടെ അശ്ലീലം; സിപിഎം നേതാവിനെതിരേ വീട്ടമ്മയുടെ പരാതി

നെടുങ്കണ്ടം: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ ഫോണിലൂടെ അശ്ലീല സന്ദേശം അയച്ചതിനെതിരെ വീട്ടമ്മ പരാതി നല്‍കി. ഹൈറേഞ്ച് മേഖലയിലെ പ്രദേശിക ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെയാണ് പ്രദേശവാസിയായ വീട്ടമ്മ പരാതി നല്‍കിയത്. ലോക്കല്‍ കമ്മിറ്റിയംഗം വീട്ടമ്മയുടെ ഫോണിലേക്കു നിരന്തരമായി അശ്ലീല എസ്എംഎസ് അയച്ചതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ വീട്ടമ്മ പ്രദേശിക നേതാവിനെതിരെ പരാതി നല്‍കുകയായിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതിനെതിരെ വീട്ടമ്മ താക്കീത് ചെയ്തിട്ടും രാത്രിയിലും പകലും ശല്യം രൂക്ഷമാവുകയാണുണ്ടായത്. ശല്യം രൂക്ഷമായതോടെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്.സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെ വീട്ടമ്മയെ അനുനയിപ്പിച്ച് കേസ് പിന്‍വലിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമായി. വനിതാ സെല്‍ ജീവനക്കാരും വീട്ടമ്മയില്‍ നിന്ന് മൊഴിയെടുത്തു. സംഭവം നാണക്കേടായതോടെ വിഷയത്തില്‍ ഇടപെട്ട് നേതാവിനെതിരെ സിപിഎം നടപടിയെടുക്കാനൊരുങ്ങുകയാണ്.

RELATED STORIES

Share it
Top