ഫോക്കസ് സൗദി വൃക്കരോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചുദമ്മാം: ഫോക്കസ് സൗദി ദമ്മാം ചാപ്റ്റര്‍ സൗജന്യ വൃക്കരോഗ നിര്‍ണയ, ബോധവല്‍ക്കരണ ക്യാംപ് സംഘടിപ്പിച്ചു. കെപ്‌വ, ഇഎംഫ് എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാംപില്‍ വിവിധ രാജ്യക്കാരായ 500ഓളം പേര്‍ പങ്കെടുത്തു. പ്രമേഹം, രക്തസമ്മര്‍ദ്ദം, തെറ്റായ ജീവിത രീതി, പാരമ്പര്യം തുടങ്ങിയ പലവിധ കാരണങ്ങളാല്‍ രോഗം വരാന്‍ സാധ്യതയുള്ള ഒട്ടേറെപേരെ പരിശോധനയില്‍ കണ്ടെത്തി. ബോധവല്‍ക്കരണ ക്ലാസ്സിന്റെ സമാപന സംഗമം അല്‍ അബീര്‍ ഓപറേഷന്‍ മാനേജര്‍ നജ്മുന്നിസ വെങ്കിട്ട ഉദ്ഘാടനം ചെയ്തു. ഫോക്കസ് ദമ്മാം ചാപ്റ്റര്‍ സിഇഓ അന്‍സാര്‍ കടലുണ്ടി അധ്യക്ഷത വഹിച്ചു. ജൗഹര്‍, ഷറഫ്, മാലിക് മഖ്ബൂല്‍, അബ്ദുല്ല തൊടിക, അലി വാരിക്കുന്നത്ത് സംസാരിച്ചു.

RELATED STORIES

Share it
Top