ഫോക്കസ് രക്തദാന ക്യാംപ്ദമ്മാം: ഫോക്കസ് സൗദി ദമ്മാം ചാപ്റ്റര്‍ ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സുമായി സഹകരിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാമൂഹികക്ഷേമ വിഭാഗം കണ്‍വീനര്‍ തമീം സഖാഫ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് കെയര്‍ സംഘടിപ്പിച്ച ഏഴാമത് ക്യാംപില്‍ 40ല്‍പരം പേര്‍ രക്തദാനം നടത്തി. ഫോക്കസ് ദമ്മാം സിഇഒ അന്‍സാര്‍ കടലുണ്ടി, സിഒഒ അബ്ദുല്ല തൊടിക, ഫോക്കസ് കെയര്‍ മാനേജര്‍ റമീസ് തങ്ങള്‍ കല്ലടിക്കോട്, കോര്‍ഡിനേറ്റര്‍ അലി വാരിക്കുന്നത്ത് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top