ഫേസ് ബുക്കിലൂടെ പ്രവാചക നിന്ദ: ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍വടകര : ഫേസ് ബുക്കിലൂടെ മത വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണം നടത്തിയ കേസില്‍ ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍. കൊയിലാണ്ടി ചേലിയ ഗോവിന്ദന്‍ നായരുടെ മകന്‍ സന്ദീപ്(32)ആണ് അറസ്റ്റിലായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പതിവായി വിദ്വഷ പ്രചാരണം നടത്തുന്ന യുവാവ്   കഴിഞ്ഞ ദിവസം പ്രവാചകനെ  ഹീനമായി അവഹേളിക്കുന്ന തരത്തില്‍ ഫേസ് ബുക്കില്‍  പോസ്റ്റിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി പോപുലര്‍ഫ്രണ്ട് കൊയിലാണ്ടി ഏരിയാ സെക്രട്ടറി പിവി റാഷിദ് പോലിസിന് നല്‍കിയ  പരാതിയിലാണ് നടപടി.
വ്യാഴാഴ്ച രാത്രിയാണ് കൊയിലാണ്ടി സിഐയുടെ നിര്‍ദേശ പ്രകാരം പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടയില്‍ ഹാജരാക്കിയ സന്ദീപിനെ രണ്ടാഴ്‌ത്തേക്ക് റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top