ഫേസ്ബുക്ക് വിവരചോരണം എങ്ങനെ പരിശോധിക്കാം

ന്യൂയോര്‍ക്ക്: വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള നിര്‍ദേശങ്ങള്‍ ഫേസ്ബുക്ക് പുറപ്പെടുവിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ഫേസ്ബുക്ക് ഹെല്‍പ് സെന്റര്‍ എന്ന ഓപ്ഷനില്‍ പോവുക. തുടര്‍ന്ന് താഴെ (Is my facebook account impacted by the security issue) ഈസ് മൈ ഫേസ്ബുക്ക് അക്കൗണ്ട് ഇംപാക്റ്റഡ് ബൈ ദ സെക്യൂരിറ്റി ഇഷ്യൂ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. യെസ് എന്ന് പ്രതികരണം ലഭിച്ചാല്‍ മോഷ്ടിക്കപ്പെട്ടെന്ന് അനുമാനിക്കാം. ഫോണ്‍, ഇ-മെയില്‍ അഡ്രസ്സുകള്‍, ഫോണ്‍ നമ്പര്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ട വിവരങ്ങളില്‍പ്പെടുന്നത്.
ലക്ഷക്കണക്കിന് എഫ്ബി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായും ഉപഭോക്താവിന്റെ വിവരങ്ങള്‍ മോഷ്ടിച്ചതായും അടുത്തിടെ ഫേസ്ബുക്ക് സ്ഥിരീകരിച്ചിരുന്നു. കൃത്യമായി 2.90 കോടി അക്കൗണ്ടുകളെ ബാധിച്ചതായും പേരുകള്‍, സ്‌കൂളുകള്‍, വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ മോഷ്ടിക്കപ്പെട്ടതായും ഫേസ്ബുക്ക് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top