ഫേസ്ബുക്ക് വഴി യുവതിക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് പിടിയില്‍

കൊച്ചി: യുവതിക്ക് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം കടനാട് കൊടുമ്പിടി പുഴക്കെതാഴെ വീട്ടില്‍ അജിത്തി(27)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെ വിവിധ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നു യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യംചെയ്തതിനെത്തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. വാലന്റൈന്‍ അജിത്, ദേവ ദേവന്‍, ചിത്ര അയ്യര്‍, നീതു കൃഷ്ണ, ടിന്റു മേരി, ചന്ദ്ര മീനു, ആനി പോള്‍, കെവിന്‍ ശങ്കര്‍ എന്നീ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് യുവതിക്ക് സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി യുവതീയുവാക്കളെ കെണിയില്‍ വീഴ്ത്തുന്നവരുടെ വന്‍ ശൃംഖലയില്‍ ഉള്‍പ്പെട്ടയാളാണ് പ്രതിയെന്നും ഇയാള്‍ക്ക് നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ഇതില്‍ സ്ത്രീകളുടെ പേരിലുള്ള അക്കൗണ്ടുകളുമുണ്ട്. പരാതിക്കാരിയായ യുവതിയുടെ വിവരങ്ങള്‍ പ്രതിക്ക് നല്‍കിയ ആളെ കുറിച്ചും മറ്റ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചുവരുന്നതായും പോലിസ് അറിയിച്ചു. എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എഎസ്‌ഐ മണി, ജബ്ബാര്‍, എസ്‌സിപിഒമാരായ ഷാജി, ഷമീര്‍, മനോജ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.RELATED STORIES

Share it
Top