ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ആലുവ: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് പിടികൂടി.
അങ്കമാലി കറുകുറ്റി പൈനാടത്ത് ജോര്‍ജ്കുട്ടി ജോയ് (24) നെയാണ് പോലിസ് തന്ത്രപരമായി പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളില്‍ ജിഞ്ജാസയുണര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഫേസ് ബുക്ക് എത്ര പേര്‍ സന്ദര്‍ശിച്ചു. നിങ്ങളെ ഏറ്റവും ഇഷ്ടപ്പെടുന്നതാര്, നിങ്ങള്‍ 10 വര്‍ഷത്തിന് ശേഷം എങ്ങനെ , തുടങ്ങിയ ജിജ്ഞാസ മുതലെടുക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയ 360 ഓളം പേരുടെ യൂസര്‍ നേമും പാസ് വേഡുകളുമാണ് അങ്കമാലി സ്വദേശിയായ 24 കാരനായ യുവാവ് അടിച്ച് മാറ്റിയത്.
മൂവാറ്റുപുഴ സ്വദേശിയായ പെണ്‍കുട്ടി ഫേസ്ബുക്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങള്‍ ഹാക്ക് ചെയ്‌തെടുത്ത ശേഷം പരസ്യപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി  ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമത്തിനിടയിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പിടികൂടിയത്. ചിത്രങ്ങ ള്‍ നഷ്ടപെട്ടതോടെ പരിഭ്രാന്തയായ പെണ്‍കുട്ടിയോട് ഇയാള്‍ പണമാവശ്യപ്പെട്ടു.
പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കിയതോടെ റൂറല്‍ പോലിസ് ചീഫിന്റെ നിര്‍ദേശാനുസരണം യുവാവ് ആവശ്യപ്പെട്ട പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ പോലീസ് നിര്‍ദേശിച്ചു. പണമെടുക്കാന്‍ മൂക്കന്നൂര്‍ ശാഖയിലെത്തിയ യുവാവിനെ അങ്കമാലി  എസ്‌ഐ നോബിളിന്റെ നേതൃത്വത്തില്‍ പിടികൂടി. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ബിനോയ്, തല്‍ഹത്ത്, ഡെല്‍ജിത്ത്, രാഹുല്‍, റിതേഷ്, കൃഷ്‌ണേന്തു, ഷിറാസ്, ബോബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.  കാക്കനാട്  ഐറ്റി സ്ഥാപനത്തിലെ ജീവനക്കാരിയാണ് പെണ്‍കുട്ടി. ഇയാള്‍ക്കെതിരെ ഐറ്റി ആക്ട്, ബ്ലാക്ക്‌മെയിലിങ്ങ് വകുപ്പുകള്‍ പ്രകാരം കേസെടുത്തു

RELATED STORIES

Share it
Top