ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം: എസ്പിക്ക് പരാതി നല്‍കി

മലപ്പുറം: കേരളാ മുസ്്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷനും അരീക്കോട് മജ്മഅ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ വടശ്ശേരി ഹസന്‍ മുസ്്‌ല്യാരുടേതെന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പേജുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തിയതിന് ജില്ലാ പോലിസ് സൂപ്രണ്ടിനും സൈബര്‍ സെല്ലിനും പരാതി നല്‍കി.
ഫേസ്ബുക്ക് പേജിന്റെയും വാട്‌സ്ആപ്പ് ചാറ്റ് വിന്റോയുടെയും ചിത്രങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത് ഒറിജിനലാണെന്ന് തോന്നിപ്പിക്കും വിധം വ്യാജമായി കുറിപ്പുകളുണ്ടാക്കി വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പരാതി നല്‍കാന്‍ തയ്യാറായത്.  അരീക്കോട് മജ്മഅ് സ്ഥാപനങ്ങളേയും തന്നെയും അപകീര്‍ത്തിപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് ചിലരുടെ ശ്രമമെന്നും ഇത്തരം വ്യാജ പ്രചാരണത്തില്‍ പൊതുജനങ്ങള്‍ വഞ്ചിതരാവരുതെന്നും കേരളാ മുസ്്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാധ്യക്ഷനും അരീക്കോട് മജ്മഅ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ വടശ്ശേരി ഹസന്‍ മുസ്്‌ല്യാര്‍ പറഞ്ഞു. അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലിസ് സൂപ്രണ്ട് അറിയിച്ചു.

RELATED STORIES

Share it
Top