ഫെറ ലംഘനം: ശശികലയ്‌ക്കെതിരേ കുറ്റം ചുമത്തിചെന്നൈ: വിദേശ വിനിമയ നിയന്ത്രണ ചട്ടം (ഫെറ) ലംഘിച്ചുവെന്ന കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്‌ക്കെതിരേ സാമ്പത്തിക കുറ്റാന്വേഷണ കോടതി കുറ്റം ചുമത്തി. ശശികല ഇപ്പോള്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്. ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് അവര്‍ അഡീഷനല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേട്ട് എ സക്കീര്‍ ഹുസയ്ന്‍ മുമ്പാകെ ഹാജരായത്. ഫെറ ലംഘനവുമായി ബന്ധപ്പെട്ട് ശശികല, ബന്ധു ഭാസ്‌കരന്‍, ജെ ജെ ടിവി എന്നിവര്‍ക്കെതിരേ 1995ലും 96ലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചിരുന്നു.

RELATED STORIES

Share it
Top