ഫെര്‍ണാണ്ടോ ടോറസ് ജാപ്പാനീസ് ക്ലബ്ബില്‍മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡ് സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ് ജാപ്പാനീസ് ക്ലബ്ബായ സഗാന്‍ ടോടുവുമായി കരാറിലെത്തി. സ്പാനിഷ് താരമായ ടോറസ് 2001ലാണ് ആദ്യമായി അത്‌ലറ്റികോ മാഡ്രിഡിലെത്തുന്നത്. പിന്നീട് 2007ല്‍ ലിവര്‍പൂളിലേക്കെത്തിയ ടോറസ് മിന്നും പ്രകടനത്തോടെ കാല്‍പന്ത് ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ലിവര്‍പൂളിനായി 107 മല്‍സരങ്ങളില്‍ നിന്ന് 67 ഗോളുകളാണ് ടോറസ് അടിച്ചെടുത്തത്. പിന്നീട് 2015ല്‍ അത്‌ലറ്റികോ മാഡ്രിഡിലേക്ക് മടങ്ങിയെത്തിയെങ്കിലും വേണ്ടത്ര അവസരം ലഭിക്കാതെ വന്നതോടെയാണ് താരം ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. സ്‌പെയിന് വേണ്ടി 110 മല്‍സരങ്ങളില്‍ നിന്ന് 38 ഗോളുകളും ടോറസ് സ്വന്തമാക്കിയിട്ടുണ്ട്. സ്പാനിഷ് ടീം സഹതാരമായ ഇനിയസ്റ്റയും ബാഴ്‌സലോണ വിട്ട് ജാപ്പാനിസ് ക്ലബ്ബിലേക്ക് കൂടുമാറിയിരുന്നു.

RELATED STORIES

Share it
Top