ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ സപ്പോര്‍ട്ടു ചെയ്യും

fb-MESSENGERNEW

ന്യൂഡല്‍ഹി : ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ ആപ് ഇനിമുതല്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ സപ്പോര്‍ട്ടു ചെയ്യും. സ്മാര്‍ട്ട് ഫോണിലെ യൂസറുടെ ഡിഫോള്‍ട്ട് മെസേജിങ് ആപ്പിന് പകരം നില്‍ക്കാന്‍  മെസഞ്ചറിന് സാധിക്കുമോ എന്ന് പരിശോധിച്ചു വരികയാണെന്നും ഫെയ്‌സ്ബുക്ക്് അറിയിച്ചു.

കൂടുതല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണ്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാന്‍ കൊടുക്കാറുണ്ട് എന്ന് തിരിച്ചറിഞ്ഞാണ് ഒന്നിലേറെ അക്കൗണ്ടുകള്‍ സപ്പോര്‍ട്ടു ചെയ്യാന്‍ ഫേസ്ബുക്ക് മെസഞ്ചര്‍ സൗകര്യമൊരുക്കുന്നത്്. എസ് എംഎസും മെസഞ്ചറും ഒരിടത്തുതന്നെ ഉപയോഗിക്കാനുള്ള സംവിധാനത്തെക്കുറിച്ചുള്ള ചിന്തകളാണ് മെസഞ്ചറിനെ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍.

RELATED STORIES

Share it
Top