ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതായി ഷെഫിന്‍കൊല്ലം: ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു.ഷെഫിന്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് തര്‍ബിയത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് ഷെഫിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.
ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു. വിവാഹത്തിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിവാഹം റദ്ദാക്കിയത്. ഇതിനെതിരെ കോടതിയില്‍ റിവ്യൂ ഹരജി നല്‍കാനുള്ള ഒരുക്കത്തിലാണ് ഷെഫിന്‍.തന്റെയോ ഭാര്യ ഹാദിയയുടേയോ വാദം കേള്‍ക്കാതെയാണ് കോടതി വിധി പറഞ്ഞതെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി ഫയല്‍ ചെയ്യുന്നത്. നേരത്തെ കേസില്‍ വിധി പറഞ്ഞ അതേ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെയാണ് ഹരജി എത്തുക.

RELATED STORIES

Share it
Top