ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന്റെ ഏഞ്ചല്‍ പി ദേവസ്യക്ക് സ്വര്‍ണംപാട്യാല: 22ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം കേരളത്തിന് ഒരു സ്വര്‍ണം. പെണ്‍കുട്ടികളുടെ ഹൈജംപില്‍ കേരളത്തിന് വേണ്ടി ഏഞ്ചല്‍ പി ദേവസ്യയാണ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. ഈ ഇനത്തില്‍ ഹരിയാനയുടെ ജ്യോതിയും ഏഞ്ചലിനൊപ്പം സ്വര്‍ണം പങ്കിട്ടു. ഇരുവരും 1.76 മീറ്റര്‍ ദൂരം കീഴടക്കിയതോടെ രണ്ട് പേര്‍ക്കും സ്വര്‍ണം ലഭിക്കുകയായിരുന്നു. ഇതോടെ വെള്ളി മെഡല്‍ ഒഴിവാക്കിയപ്പോള്‍ കേരളത്തിന്റെ ജിനു മരിയ മാനുവല്‍ വെങ്കലം സ്വന്തമാക്കി. 1.76 മീറ്റര്‍ ഉയരം തന്നെയാണ് ജിനുവും ചാടിക്കടന്നത്. പുരുഷന്‍മാരുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ സി ബി അനൂപിന് അഞ്ചാം സ്ഥാനമേ നേടാനായുള്ളു. ഈ ഇനത്തില്‍ തമിഴ്‌നാടിന്റെ ശിവ സുബ്രമണി സ്വര്‍ണം നേടിയപ്പോള്‍ ഹരിയാനയുടെ അനൂജി വെള്ളിയും ഹരിയാനയുടെ തന്നെ കുന്ദന്‍ സിങ് വെങ്കലവും സ്വന്തമാക്കി. നാഷനല്‍ റെക്കോഡും മീറ്റ് റെക്കോഡും തിരുത്തിയാണ് ശിവ സുബ്രമണ്യ സ്വര്‍ണം നേടിയത്. 5.15 മീറ്റര്‍ ഉയരം കീഴടക്കിയാണ് ശിവ പുത്തന്‍ ചരിത്രമെഴുതിയത്.

RELATED STORIES

Share it
Top