ഫെഡറേഷന്‍ കപ്പ് : ശിവജിയന്‍സിന് ജയംപൂനെ: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബംഗളൂരുവിനെതിരേ ശിവജിയന്‍സിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ശിവജിയന്‍സ് വിജയം പിടിച്ചടക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മല്‍സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. ജുവാന്‍ ക്യൂറോയുടെ ഇരട്ടഗോളുകളാണ് ശിവജിയന്‍സിന് ജയം സമ്മാനിച്ചത്. തോറ്റെങ്കിലും ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരാണ് ബംഗളൂരു. ശിവജിയന്‍സ് മൂന്നാം സ്ഥാനത്താണുള്ളത്.മറ്റൊരു മല്‍സരത്തില്‍ മോഹന്‍ബഗാന്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഷില്ലോങ് ലെജോങിനെ തകര്‍ത്തു.ഡാരി ഡഫി(5) സോണി നോര്‍ദി(27) യുസ കാറ്റ്‌സുമി(43) എന്നിവരാണ് മോഹന്‍ ബഗാന് വേണ്ടി ഗോള്‍ നേടിയത്. ലജോങിന് വേണ്ടി യുതാ കിനോക്കി(80) ഒരു ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പ്രീതം കോടലിന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു.

RELATED STORIES

Share it
Top