ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ : മോഹന്‍ ബഗാന്‍-ബംഗളൂരു ഫൈനല്‍കൊല്‍ക്കത്ത: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കരുത്തന്‍മാരായ മോഹന്‍ ബഗാനും - ബംഗളൂരുവും തമ്മില്‍ പോരടിക്കും. ഇന്നലെ നടന്ന സെമി ഫൈനലില്‍ ബംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിന് ഐസ്വാളിനെ തോല്‍പ്പിച്ചപ്പോള്‍ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മോഹന്‍ ബഗാന്‍ ഫൈനലില്‍ കടന്നത്.ആവേശം നിറഞ്ഞ് നിന്ന മല്‍സരത്തില്‍ ഏക പക്ഷീയമായ ഒരു ഗോളിനാണ് ബംഗളൂരു വിജയം പിടിച്ചടക്കിയത്. എട്ടാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ കാമറൂണ്‍ വാട്‌സണ്‍ വലയിലെത്തിച്ചതാണ് ബംഗളൂരുവിന് വിജയം സമ്മാനിച്ചത.്  ഐസ്വാളിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ബംഗളൂരു പുറത്തെടുത്തത്. രണ്ടാം സെമിയില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ആദ്യാവസാനം വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന പ്രകടനം പുറത്തെടുത്ത മോഹന്‍ ബഗാനുവേണ്ടി 35ാം മിനിറ്റില്‍ ഡാരില്‍ ഡുഫിയും 84ാംമിനിറ്റില്‍ ബല്‍വന്ത് സിങുമാണ് ഗോള്‍ നേടിയത്. ബി ഗ്രൂപ്പില്‍ അപരാജിത കുതിപ്പ് നടത്തിയ മോഹന്‍ ബഗാന്‍ സെമിയിലും മികവാവര്‍ത്തിച്ചതോടെ ഫൈനല്‍ ബര്‍ത്തുറപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top