ഫെഡറര്‍ ഫ്രഞ്ച് ഓപണില്‍ കളിക്കില്ല



പാരിസ്: ഈ മാസം ആരംഭിക്കുന്ന ഫ്രഞ്ച് ഓപണര്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് റോജര്‍ ഫെഡറര്‍ പിന്‍മാറി. വിംബിള്‍ഡണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് ഫെഡറര്‍ ഫ്രഞ്ച് ഓപണില്‍ നിന്ന് പിന്‍മാറിയതെന്നാണ് റിപോര്‍ട്ടുകളുള്ളത്. ഇത് തുടര്‍ച്ചയായ രണ്ടാം സീസണാണ് ഫെഡറര്‍ ഫ്രഞ്ച് ഓപണില്‍ നിന്ന് പിന്‍മാറുന്നത്. പരിക്ക് മൂലം ഫെഡ് എക്‌സ്പ്രസ് റോളോങ് ഗാരോസില്‍ ഫെഡറര്‍ കളിച്ചിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ 35കാരനായ ഫെഡറര്‍ക്കായിരുന്നു ഈ സീസണില്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം. 2009 ലെ ഫ്രഞ്ച് ഓപണ്‍ ജേതാവായ ഫെഡറര്‍ ഏഴ് തവണ വിംബിള്‍ഡണിലും കിരീടം ചൂടിയിട്ടുണ്ട്. ക്ലേ കോര്‍ട്ടിലെ മല്‍സരങ്ങള്‍ തനിക്ക് അത്ര അനുയോജ്യമല്ലെന്നും ക്ലേ കോര്‍ട്ടില്‍ മല്‍സരങ്ങള്‍ കളിച്ചാല്‍ ഈ സീസണിലെ തന്റെ മറ്റു ടൂര്‍ണമെന്റുകളെ അത് പ്രതികൂലമായി ബാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഫെഡറര്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. മെയ് 28 മുതല്‍ ജൂണ്‍ 11 വരെയാണ് ടൂര്‍ണമെന്റ്.

RELATED STORIES

Share it
Top