ഫുഡ് പാര്‍ക്കും സൈബര്‍ പാര്‍ക്കും യാഥാര്‍ഥ്യമാക്കണം: ദിശ

കണ്ണൂര്‍: 2011ല്‍ എരമത്ത് എല്‍ഡിഎഫ് തറക്കല്ലിട്ട കണ്ണൂര്‍ സൈബര്‍ പാര്‍ക്ക് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ദിശയും കേരള ചേംബറും വ്യവസായവകുപ്പ് മന്ത്രി എ സി മൊയ്തീന് നിവേദനം നല്‍കി. ദിശ ചെയര്‍മാന്‍ സി ജയചന്ദ്രന്‍, കേരള ചേംബര്‍ ഭാരവാഹികളായ ടി സോമശേഖരന്‍, കെ വി ദിവാകര്‍ എന്നിവരാണ് ഈ ആവശ്യമുന്നയിച്ചത്. മൂന്നു സൈബര്‍ പാര്‍ക്കുകളാണ് ഉത്തര കേരളത്തിലേക്ക് വിഭാവനം ചെയ്തത്.
ഇതില്‍ കോഴിക്കോട് മാത്രമേ സൈബര്‍ പാര്‍ക്ക് സ്ഥാപിച്ചുള്ളൂ. എരമം പ്രദേശം സോഫ്റ്റ്‌വെയര്‍ മേഖലയിലുള്ളവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മട്ടന്നൂര്‍ വിമാനത്താവള പ്രദേശത്തേക്ക് മാറ്റണം. കണ്ണൂരില്‍ കൃഷിവകുപ്പ് യാഥാര്‍ഥ്യമാക്കുന്ന ഫുഡ്പാര്‍ക്കിന് വ്യവസായ വകുപ്പിന്റെ പിന്തുണ വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിമാനത്താവളം യാഥാര്‍ഥ്യമാവുന്ന സാഹചര്യത്തില്‍ രണ്ടു പദ്ധതികള്‍ക്കും വളരെ പ്രസക്തിയുള്ളതിനാല്‍ യുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

RELATED STORIES

Share it
Top