ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം: നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌

കോതമംഗലം: ഫുട്‌ബോള്‍ മല്‍സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. എം എ കോളജില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ റഫറി പക്ഷപാതപരമായി പെരുമാറി എന്ന് ആരാപിച്ച് ഉടലെടുത്ത തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ മത്സരം നടക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്.
അടിപിടിക്കിടെ   ഗുരുതരമായി പരിക്കേറ്റ ജയിന്‍ ജയ്‌സന്‍ എന്ന വിദ്യാര്‍ഥിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ്   ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആല്‍ബിന്‍ ജോസ്, ജോഷിം, ചിത്രദേവ് പ്രസാദ്, എന്നിവരെ കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷവും റഫറിയായി പ്രവര്‍ത്തിച്ച ഇയാളുടെ പേരില്‍ നേരത്തെ തന്നെ പരാതികള്‍ ഉള്ളതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ പ്രമുഖ വിദ്യാര്‍ഥി സംഘടനകളുമായി ബന്ധമുള്ളവരും നേരത്തെയുള്ള വിരോധം സംഘര്‍ഷത്തിനിടയാക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

RELATED STORIES

Share it
Top