ഫുട്‌ബോള്‍ കോച്ചിങ് ക്യാംപ് പങ്കാളിത്തവും കളിമിടുക്കുംകൊണ്ടു ശ്രദ്ധേയമായി

ഇലവുംതിട്ട: നിരവധി ദേശിയ രാജ്യാന്തര താരങ്ങള്‍ പന്തു തട്ടി വളര്‍ന്ന മെഴുവേലി പത്മനാഭോദയം ഹയര്‍ സെക്കന്‍ഡറി സ്—കൂള്‍ മൈതാനിയില്‍ വീണ്ടും കളിയാരവം ഉയരുന്നു. നാളെയുടെ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി മെഴുവേലി യങ്‌സ് ക്ലബ്—ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹായത്തോടെ സംഘടിപ്പിച്ച ഫുട്—ബോള്‍ കോച്ചിങ്—ക്യാംപ്—പങ്കാളിത്തവും കളിമിടുക്കും കൊണ്ടും ശ്രദ്ധേയമാകുന്നു. 120 പേരാണ് കോച്ചിങ്ക്യാംപില്‍ പങ്കെടുക്കുന്നത്. സബ്—ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. പെണ്‍കുട്ടികളും ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡിലൈസന്‍സുള്ള മനു, സച്ചു എന്നിവരാണ്—പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
ജില്ലാ ഫുട്—ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്—ഡോ. റെജിനോള്‍ഡ്—വര്‍ഗീസ്, സെക്രട്ടറി ജോയി പൗലോസ്‌ക്യാംപ്—സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കി വരുന്നു. ഇന്ത്യന്‍ ഇന്റര്‍ നാഷണലുകള്‍ ആയി മാറിയ കെ ടി ചാക്കോ, അലക്‌സ്—ഏബ്രഹാം, അഷീം, രാജീവ്—എന്നിവര്‍ മെഴുവേലിയുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണ്—ഒരു മാസം നീണ്ട ക്യാമ്പില്‍ മുടങ്ങാതെ പങ്കെടുത്തത്. നാളെ ക്യാംപ്—സമാപിക്കുമ്പോള്‍ പ്രതിഭയുള്ള നിരവധി പുതിയ കളിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് യങ്‌സ് ക്ലബ് ഭാരവാഹികളും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും.

RELATED STORIES

Share it
Top