ഫുട്‌ബോള്‍ കാരിക്കേച്ചര്‍ പ്രദര്‍ശനം

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ്ബി ല്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ഫുട്‌ബോള്‍ കാരിക്കേച്ചര്‍. ഇബ്രാഹിം ബാദുഷ, പ്രിന്‍സ് പൊന്നാനി, ഉസ്മാന്‍ ഇരുമ്പുഴി, ഗിരീഷ് മൂഴിപ്പാടം തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30ഓളം കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച 100ലധികം കാരിക്കേച്ചറുകളുടെ പ്രദര്‍ശനമാണ് മലപ്പുറം പ്രസ് ക്ലബ്ബില്‍ ആരംഭിച്ചത്.
പുതിയ തലമുറയിലെയും പഴയ തലമുറയിലെയും ഫുട്‌ബോള്‍ താരങ്ങളുടെ ഹാസ്യ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഫുട്‌ബോള്‍ പ്രതിഭകളുടെ ശരീരഭാഷയും സ്വഭാവ വൈചിത്ര്യങ്ങളും വരികളിലേക്കാവാഹിച്ച കാരിക്കേച്ചറുകള്‍ പലതും ജീവന്‍ തുടിക്കുന്നവയാണ്. മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയാണ് പ്രദര്‍ശനം ഒരുക്കിയത്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബാദുഷയാണ് പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍.
ലോകകപ്പ് അവസാനിക്കുന്നത് വരെ പ്രദര്‍ശനം നീണ്ടുനി ല്‍ക്കും. പൂനെ സിറ്റി ക്ലബ്ബിന്റെ കളിക്കാരനായ പ്രമുഖ ഫുട്‌ബോ ള്‍ താരം ആശിഖ് കുരുണിയന്‍ മുഖ്യാതിഥിയായി. ബഷീര്‍ കിഴിശ്ശേരി ആശിഖ് കുരുണിയന്റെ കാരിക്കേച്ചര്‍ തല്‍സമയം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഐ സമീല്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top