ഫുട്‌ബോള്‍ കളി തടസ്സപ്പെടുത്തി സംഘര്‍ഷത്തിനു ശ്രമം

നാറാത്ത്: ഫുട്്‌ബോള്‍ കളി തടസ്സപ്പെടുത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമമെന്നു പരാതി. നാറാത്ത് ആലിങ്കീല്‍ വെള്ളാനത്തുപള്ളി നിവാസികളാണ് മയ്യില്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പള്ളിക്കു സമീപത്തെ ഗ്രൗണ്ടില്‍ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാലങ്ങളായി ഫുട്‌ബോള്‍ കളിക്കാറുണ്ട്.
എന്നാല്‍ കുറച്ചു ദിവസങ്ങളായി സമീപവീട്ടിലെ രമേശന്‍ ചേനോത്ത് എന്നയാള്‍ വീട്ടിലേക്ക് പന്ത് വരുന്നുവെന്നു പറഞ്ഞ് കളിക്കിടെ ഫുട്‌ബോള്‍ നശിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതുസംബന്ധിച്ച് ദിവസങ്ങള്‍ക്കു മുമ്പ് കുട്ടികളും രമേശനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സംസാരശേഷിയില്ലാത്ത ആണ്‍കുട്ടിയെ മര്‍ദിക്കുകയും ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. വീട്ടിലേക്ക് പന്ത് വരാതിരിക്കാന്‍ വല കെട്ടാമെന്നു പറഞ്ഞെങ്കിലും വഴങ്ങിയില്ല. ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ രമേശന്റെ നേതൃത്വത്തില്‍ സമീപപ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരായ രജിത്ത് കമ്പില്‍, ഹരിഹരന്‍, സുനി സുധീഷ് ഓണപ്പറമ്പ് എന്നിവരടങ്ങുന്ന 15ഓളം പേര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിവരമറിഞ്ഞ് മയ്യില്‍ പോലിസെത്തി.

RELATED STORIES

Share it
Top