ഫുട്പാത്ത്് നിര്‍മാണത്തിനെതിരേ നരിക്കുനിയില്‍ പ്രതിഷേധം

നരിക്കുനി: നരിക്കുനി അങ്ങാടിയിലെ പുതുതായി നിര്‍മിക്കുന്ന ഫുട്പാത്തിന്റെ നിര്‍മാണത്തിനെതിരെ പ്രതിഷേധം.
വയലും ജലസ്രോതസുകളും മണ്ണിട്ട് നികത്തി ഭൂമാഫിയയെ സഹായിക്കാന്‍ വേണ്ടിയാണ് പുതിയ പാത നിര്‍മിക്കുന്നതെന്ന് കാണിച്ച് എസ്ഡിപിഐ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നരിക്കുനി അങ്ങാടിയി ല്‍ പൂനൂര്‍ റോഡ് ജംഗ്ഷനില്‍ നിന്ന തുടങ്ങി കുമാരസ്വാമി റോഡില്‍, ബസ്‌സ്റ്റോപ്പിനടുത്ത് പുതിയ പൊയില്‍ ഭാഗത്ത് വന്നു ചേരുന്ന രീതിയിലാണ് ഫുട്പാത്ത് ഉള്‍ക്കൊള്ളുന്ന ഈ സമാന്തരപാത. മൂന്ന് മീറ്റര്‍ വീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നു. ഈ ഭാഗത്ത് നിലവിലുള്ള ഓവുചാല്‍ പൊളിച്ച് പുതിയ ഓവുചാല്‍ നിര്‍മിച്ച് അതിന് മുകളിലായാണ് പാത സജ്ജീകരിച്ചിട്ടുള്ളത്. അര കിലോമീറ്ററോളം നീളം വരുന്ന ഈ പാത നിര്‍മിക്കുന്നതിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് 70 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചത്.

RELATED STORIES

Share it
Top