ഫുജൈറയില്‍ 100 കിലോ വെറ്റില പിടികൂടി

ഫുജൈറ: പുകയിലയും കൂട്ടി മുറുക്കുന്ന 100 കിലോ വെറ്റില പിടികൂടിയതായി ഫുജൈറയിലെ ദിബ്ബ മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. ഒരു വാഹനത്തില്‍ വിവിധ കടകളില്‍ വില്‍പ്പനക്ക് കൊണ്ട് പോകുന്നതിനിടെയാണ് മുനിസിപ്പാലിറ്റി അധികൃതര്‍ നിരോധിച്ച വെറ്റില പിടികൂടിയത്. ഭക്ഷണത്തിന് ശേഷം പരമ്പരാഗതമായി ഇന്ത്യ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ ചില തൊഴിലാളികളാണ് വെറ്റില മുറുക്കുന്നത്. സ്വന്തം ആരോഗ്യത്തിന് പുറമെ മുറുക്കി തുപ്പുന്നത് കാരണം റോഡുകളും കെട്ടിടങ്ങളും വൃത്തി കേടാക്കുന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ വെറ്റില മുറുക്കും കച്ചവടവും രാജ്യത്ത് നിരധോച്ചിരിക്കുന്നതെന്ന് ദിബ്ബ മുനിസിപ്പാലിറ്റി ഡയറക്ടര്‍ സാലിം അല്‍ യഹാമി അറിയിച്ചു.

RELATED STORIES

Share it
Top