ഫീസ് അടയ്ക്കാത്തതിന് 16 കുട്ടികളെ ഭൂഗര്‍ഭ അറയില്‍ പൂട്ടിയിട്ടു

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിലെ ഹൗസ് ഖാസില്‍ ഫീസ് അടയ്ക്കാത്ത—തിന്റെ പേരില്‍ കിന്റര്‍ ഗാര്‍ട്ടനിലെ  കുട്ടികളെ ഭൂഗര്‍ഭ അറയില്‍ പൂട്ടിയിട്ടു. 16 പെണ്‍കുട്ടികളെയാണ് സ്‌കൂളില്‍ പൂട്ടിയിട്ടത്. രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ  വിദ്യാര്‍ഥികളെ പൂട്ടിയിടുകയായിരുന്നുവെന്നു രക്ഷിതാക്കള്‍ പറയുന്നു.
പൊള്ളുന്ന ചൂടില്‍ യാതൊരു ദയയുമില്ലാതെ വിദ്യാര്‍ഥികളെ നിര്‍ത്തിയിരിക്കുകയായിരുന്നുവെന്നും പലരും ദാഹിച്ചും വിശന്നും കരയുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു. റബേയ ഗേള്‍സ് പബ്ലിക് സ്‌കൂളിലാണ് അധികൃതര്‍ കുട്ടികളെ  അടച്ചിട്ടത്.താന്‍ ഫീസ് അടച്ചിരുന്നതാണെന്നും എന്നിട്ടും തന്റെ മകളെയും ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് ശിക്ഷിച്ചതായി രക്ഷിതാക്കളിലൊരാളായ സിയാ ഉദ് ദീന്‍ പറഞ്ഞു. ഫീസ് അടച്ചതിന്റെ രേഖകള്‍ കാണിച്ചപ്പോള്‍ പോലും പ്രിന്‍സിപ്പല്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസ് എടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വിശദീകരണം തേടി.

RELATED STORIES

Share it
Top