ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല; 9ാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

ഹൈദരാബാദ്: ഫീസടക്കാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിക്കാതിരുന്നതിനെതുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. സായ് ദീപ്തിയാണ് ആത്മഹത്യ ചെയ്തത്.ഹൈദരാബാദിലാണ് സംഭവം. പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഫീസ് അടക്കാത്തതിന്റെ പേരില്‍ മറ്റ് കുട്ടികളുടെ മുന്നില്‍വച്ച് അധ്യാപകന്‍ സായ് ദീപ്തിയെ അപമാനിച്ചിരുന്നതായി സഹോദരി പോലീസിന് മൊഴിനല്‍കി.

RELATED STORIES

Share it
Top