ഫിസിയോത്തെറാപ്പി പ്രവര്‍ത്തനം നിരീക്ഷിക്കണം: എസ്ഡിപിഐ

മഞ്ചേരി: രോഗികളുടെ നിരന്തര പരാതികള്‍ക്ക് ഇടയാക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫിസിയോതെറാപ്പി വിഭാഗത്തിന്റെ പ്രവര്‍ത്തനം അന്വേഷണ വിധേയമാക്കണമെന്ന് എസ്ഡിപിഐ മഞ്ചേരി മണ്ഡലം കമ്മിറ്റി.
രോഗികളായ സ്ത്രീകളോടും വൃദ്ധന്‍മാരോടും ജീവനക്കാര്‍ അപമര്യാദമായി പെരുമാറുന്നെന്ന പാരാതി വ്യാപകമായി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കൈയാങ്കളിയിലെത്തിയ സംഭവംപോലും മെഡിക്കല്‍ കോളജിലുണ്ടായെന്നാണ് വിവരം. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം വേണം. ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ പ്രവര്‍ത്തനം നിരീക്ഷണ വിധേയമാക്കാന്‍ നടപടി വേണം.
ജനകീയ പരാതികള്‍ അവഗണിക്കുന്ന നിലയുണ്ടായാല്‍ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് വല്ലാഞ്ചിറ, സെക്രട്ടറി പി അക്ബര്‍ അറിയിച്ചു.

RELATED STORIES

Share it
Top