ഫിഷറീസ് ഓഫിസിലേക്ക് മല്‍സ്യത്തൊഴിലാളി മാര്‍ച്ച്

കണ്ണൂര്‍: അഖിലേന്ത്യാ മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഫിഷറീസ് ഡിഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഓഖി ദുരന്തബാധിതര്‍ക്കുള്ള ദുരിതാശ്വാസ പാക്കേജ് ഉടന്‍ നടപ്പാക്കുക, സിആര്‍ ഇസെഡ് നിയമത്തില്‍ ഇളവ് അനുവദിക്കുക, വെട്ടിക്കുറച്ച  മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കുക, മല്‍സ്യഫെഡ്, ക്ഷേമ ബോര്‍ഡ് എന്നിവയിലെ അഴിമതി അവസാനിപ്പിക്കുക, നീര്‍ക്കടവ് ഫിഷ് ലാന്റിങ് സെന്റര്‍ പ്രവൃത്തി ഉടന്‍ തുടങ്ങുക, ആയിക്കര ഉപ്പാലവളപ്പില്‍ ഫഌറ്റ് നിര്‍മാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ ടി നിഷാത്ത് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, പ്രഫ. എ ഡി മുസ്തഫ, എ പി പ്രഭാകരന്‍, വി ആര്‍  വിദ്യാസാഗര്‍, വി വി പുരുഷോത്തമന്‍ സംസാരിച്ചു.

RELATED STORIES

Share it
Top