ഫിലിപ്പീന്‍സ്: വെടിവയ്പില്‍ ഒരു മേയര്‍ കൂടി കൊല്ലപ്പെട്ടു

മനില: ഫിലിപ്പീന്‍സില്‍ തനുവാന സിറ്റിയിലെ മേയര്‍ ആന്റോണിയോ ഹലാലി വെടിയേറ്റു മരിച്ചതിനു പിന്നാലെ മറ്റൊരു മേയര്‍ കൂടി കൊല്ലപ്പെട്ടു. ജനറല്‍ ടിനിയോ നഗരത്തിലെ മേയര്‍ ഫെര്‍ഡിനാന്റ് ബുതെയാണു കൊല്ലപ്പെട്ടത്്. ന്യുവാ പ്രവിശ്യയില്‍ വാഹനത്തില്‍ സഞ്ചരിക്കവേ ബൈക്കിലെത്തിയയാള്‍ മേയര്‍ക്കെതിരേ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി രക്ഷപ്പെട്ടതായി പോലിസ് അറിയിച്ചു. അക്രമി വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്്.
തിങ്കാഴ്ചയായിരുന്നു പ്രതിപാല ദേശീയ ഗാനാ—ലാപനത്തിനിടെ ഹലാലി വെടിയേറ്റു മരിച്ചത്.
തൊട്ടടുത്ത ദിവസങ്ങളില്‍ രണ്ടു നഗര ഭരണാധികാരികള്‍ കൊല്ലപ്പെട്ടതോടെ ഫിലിപ്പീന്‍സില്‍ പ്രതിഷേധം ശക്തമായി. ഫിലിപ്പീന്‍സ് ഏഷ്യയുടെ കൊലപാതക തലസ്ഥാനമായിരിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു.
രാജ്യത്തു ഒരാള്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥയിലാണെന്നും പ്രസിഡന്റ്് റോഡിഗ്രോ ദുതര്‍ട്ടെയുടെ ഭരണത്തില്‍ വളര്‍ന്നുവരുന്ന അക്രമസംസ്‌കാരത്തിന്റെ ഭാഗമാണു കൊലപാതകങ്ങളെന്നും പ്രതിപക്ഷ സെനറ്റര്‍ ആന്റോണിയോ ത്രില്ലാനെസ് ആരോപിച്ചു. കഴിഞ്ഞ മാസം റോമന്‍ കത്തോലികാ സഭയുടെ മൂന്നു പുരോഹിതന്‍മാരും കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top