ഫിലിപ്പീന്‍സില്‍ മേയര്‍ വെടിയേറ്റ് മരിച്ചു

മനില: ഫിലപ്പീന്‍സില്‍ മയക്കുമരുന്നു ഡീലര്‍മാരെ നഗരത്തില്‍ പ്രദര്‍ശിപ്പിച്ച മേയര്‍ വാരാന്ത കൊടിയുയര്‍ത്തല്‍ പരിപാടിക്കിടെ വെടിേയറ്റു മരിച്ചു. തനുവാന സിറ്റിയിലെ മേയര്‍ ആന്റോണിയോ ഹലാലിയാണു കൊല്ലപ്പെട്ടത്്. സിറ്റി ഹാളിനു പുറത്ത് ദേശീയഗാനം ആലപിക്കുന്ന ഹലാലിക്കും സംഘത്തിനും നേരെ വെടിവയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഹലാലിക്ക് നെഞ്ചിലാണു വെടിയേറ്റത്. പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ തകര്‍ത്ത് വെടിയുണ്ട ഹലാലിയുടെ നെഞ്ചിലേക്കു തുളച്ചുകയറുകയായിരുന്നു. ഇദ്ദേഹത്തിനും മയക്കുമരുന്നു സംഘവുമായി ബന്ധമുള്ളതായി ആരോപണമുണ്ടായിരുന്നു.

RELATED STORIES

Share it
Top