ഫിഫ ലോകകപ്പിനെ പഠനപ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ച് മയ്യന്നൂര്‍ യുപി സ്‌കൂള്‍

വടകര : മയ്യന്നൂര്‍ എംസിഎം യുപി സ്‌കൂളില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആവേശം പകര്‍ന്ന ആരവം 2018 ശ്രദ്ധേയമായി.
കുട്ടികളുടെ വ്യത്യസ്ത അഭിരുചികള്‍ കണ്ടെത്തിയ പരിപാടി പ്രശസ്ത കായിക പരിശീലകന്‍ കെപി മഹമൂദ് ഷൂട്ടൗട്ടിലൂടെ ഉദ്ഘാടനം ചെയ്തു. പ്രവചന മത്സരം, ചിത്രരചന, ഫുട്‌ബോള്‍ കഥയുടെ ആസ്വാദനക്കുറിപ്പ്, ലോകരാജ്യങ്ങളെ കുറിച്ചറിയാന്‍ ഭൂപട പഠനം, സമയ ചാര്‍ട്ട്, കായിക പ്രൊഫൈല്‍ രചന, കൊളാഷ്, അടിക്കുറിപ്പ്, പതാക നിര്‍മാണം, ചുമര്‍ പത്ര നിര്‍മാണം, റണ്ണിംഗ് കമന്ററി, ക്വിസ് തുടങ്ങി നിരവധി പരിപാടികളാണ് കുട്ടികളുടെ ഭാഷാ, ശാസ്ത്ര, ഗണിത, പൊതു വിജ്ഞാന, കായിക ശേഷികളെ തൊട്ടറിയാന്‍ സംഘടിപ്പിച്ചത്. അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് എസി ഹാജറ, ടിപി ഹസന്‍, ടി ജമാലുദ്ധീന്‍, സിവി ഷെരീഫ്, എംടി നാസര്‍, ഫവാസ് അഷ്‌റഫ്, ഖദീജ, ജുനൈദ്, മജീദ്, കെ അബ്ബാസ്, ജൂബിയ, ശ്രീന, ശംസീറ, ജസ്‌ന, ദിവ്യ പങ്കെടുത്തു.

RELATED STORIES

Share it
Top