ഫിഫ റാങ്കിങ്: ഇന്ത്യ ആദ്യ 100 ല്‍ തിരിച്ചെത്തിസൂറിച്ച്: ഏറ്റവും പുതിയ ഫിഫ ഫുട്‌ബോള്‍ റാങ്കിങില്‍ ഇന്ത്യക്ക് നേട്ടം. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 99ാം സ്ഥാനത്തേക്കുയര്‍ന്നു. 339 പോയിന്റുകളുള്ള ഇന്ത്യ ലിബിയക്കൊപ്പമാണ് 99ാം സ്ഥാനം പങ്കിടുന്നത്. കഴിഞ്ഞ റാങ്കിങില്‍ ഇന്ത്യക്ക് 333 പോയിന്റായിരുന്നു. റാങ്കിങില്‍ ആദ്യ സ്ഥാനങ്ങളില്‍ കാര്യമായ ചലനങ്ങളില്ല. ജര്‍മനി ഒന്നാം സ്ഥാനത്തും ബ്രസീല്‍,  പോര്‍ച്ചുഗല്‍, അര്‍ജന്റീന എന്നിവര്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ തുടരുന്നു.

RELATED STORIES

Share it
Top