ഫിഫ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പട്ടികയായി; നെയ്മര്‍ പുറത്ത്സൂറിച്ച്: ഫിഫയുടെ പോയവര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള അന്തിമപട്ടികയായി. 10 പേരടങ്ങിയ അന്തിമ പട്ടികയില്‍ യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കെവിന്‍ ഡി ബ്രൂയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി/ ബെല്‍ജിയം), അന്റോണിയോ ഗ്രീസ്മാന്‍ ( അത്‌ലറ്റികോ മാഡ്രിഡ്/ ഫ്രാന്‍സ്), ഈഡന്‍ ഹസാര്‍ഡ് ( ചെല്‍സി / ബെല്‍ജിയം) ,ഹാരി കെയ്ന്‍ ( ടോട്ടനം/ ഇംഗ്ലണ്ട്),  കൈയ്‌ലിയന്‍ എംബാപ്പെ ( പിഎസ്ജി/ ഫ്രാന്‍സ്), ലയണല്‍ മെസ്സി ( ബാഴ്‌സലോണ/ അര്‍ജന്റീന), ലൂക്കാ മോഡ്രിച്ച് (റയല്‍ മാഡ്രിഡ്/ ക്രൊയേഷ്യ), മുഹമ്മദ് സലാഹ്  (ലിവര്‍പൂള്‍/ ഈജിപത്), റാഫേല്‍ വരാനെ ( റയല്‍ മാഡ്രിഡ്/ ഫ്രാന്‍സ്) എന്നിവരാണ് ഇടം പിടിച്ചത്.എന്നാല്‍ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിന് പട്ടികയില്‍ ഇടം കണ്ടെത്താനായില്ല. വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. ദേശീയ ടീമിന്റെ നായകന്‍മാര്‍, ദേശീയ ടീമിന്റെ പരിശീലകര്‍, പൊതു ആരാധകര്‍, 200 പേരടങ്ങിയ അന്താരാഷ്ട്ര പത്രപ്രവര്‍ത്തക സംഘം എന്നിവര്‍ 25 ശതമാനം വോട്ടുകള്‍ വീതം പങ്കിട്ടാണ് വിജയിയെ കണ്ടെത്തുന്നത്.

RELATED STORIES

Share it
Top