ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്


അബുദബി: ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം സ്പാനിഷ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന്. ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഗ്രിമിയോയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് റയല്‍ കപ്പില്‍ മുത്തമിട്ടത്. 53ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കിനെ മനോഹരമായി വലയിലാക്കിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിന് വിജയ ഗോള്‍ സമ്മാനിച്ചത്. നാല് വര്‍ഷത്തിനുള്ളില്‍ മൂന്നാം തവണയും കിരീടം ഉയര്‍ത്തിയ റയല്‍ ബാഴ്‌സലോണയുടെ റെക്കോഡിനൊപ്പമെത്തി.
ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം റയല്‍ താരം ലൂക്കാ മോഡ്രിക്ക് സ്വന്തമാക്കിയപ്പോള്‍ സില്‍വര്‍ ബോള്‍ പുരസ്‌കാരത്തിന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ഹനായി. ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡും റയല്‍ മാഡ്രിഡിനാണ്.

RELATED STORIES

Share it
Top