ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി പി ലക്ഷ്മണന്‍ അന്തരിച്ചു

കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് പ്രസിഡന്റുമായ പി പി ലക്ഷ്മണന്‍ (83) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകീട്ട് നാലിന് പയ്യാമ്പലത്ത്. മൃതദേഹം വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്.
കുമാരന്റെയും രോഹിണിയുടെയും മകനായി 1935 ഫെബ്രുവരി 10ന് കക്കാട്ടായിരുന്നു ജനനം. ഈസ്റ്റ് ആഫ്രിക്കയിലെ റെയില്‍വേയിലായിരുന്നു ജോലി. 2006 മുതല്‍ ഫിഫ അപ്പീല്‍ കമ്മിറ്റി അംഗമായിരുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജൂനിയര്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, വര്‍ക്കിങ് കമ്മിറ്റി അംഗം, ഖജാഞ്ചി, സെക്രട്ടറി, സീനിയര്‍ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് പ്രസിഡന്റ്, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം, ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍, ദേശീയ ഗെയിംസ് (ഫുട്‌ബോള്‍) ഡയറക്ടര്‍ (1988), ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മല്‍സര കമ്മിറ്റി അംഗം തുടങ്ങിസ്ഥാനങ്ങള്‍ വഹിച്ചു. ഊടുംപാവും എന്ന ആത്മകഥ എഴുതിയിട്ടുണ്ട്.
ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍, സീനിയര്‍ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ഗോള്‍ഡന്‍ സ്റ്റാര്‍ ബഹുമതി ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. പ്രസന്ന. മക്കള്‍: ഷംല, ഡോ. സ്മിത (യുഎസ്), ലസിത, നമിത, നവീന്‍. മരുമക്കള്‍: സുജിത്, സതീഷ് (യുഎസ്), ജയകൃഷ്ണന്‍, പ്രകാശ്, സ്മിത.

RELATED STORIES

Share it
Top