ഫിനോമിനല്‍ തട്ടിപ്പ്: ക്രൈംബ്രാഞ്ച് ഓഫിസ് എറണാകുളത്തേക്ക് മാറ്റി
kasim kzm2018-05-05T09:36:30+05:30
ചാലക്കുടി: ഫിനോമിനല്‍ തട്ടിപ്പ് കേസ്സ് അന്വേഷിക്കാനായെത്തിയ ക്രൈം ബ്രാഞ്ചിന്റെ ചാലക്കുടിയിലെ ഓഫീസ് എറണാകുളത്തേക്ക് മാറ്റി. ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് ഓഫീസ് എറണാകുളം ലിസ്സി ജംഗ്ഷനിലേക്ക് മാറ്റിയത്.
സൗത്ത് ജംഗ്ഷനിലെ ഫിനോമിനല്‍ ഓഫിസിലാണ് ക്രൈംബ്രാഞ്ചിന്റെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. ഫിനോമിനല്‍ അധികൃതര്‍ വൈദ്യുതി ബില്ലില്‍ കുടിശിഖ വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതി വിതച്ഛേദിക്കുകയായിരുന്നു.
കുടിശിഖയടക്കാന് ക്രൈംബ്രാഞ്ച് തയ്യാറായെങ്കിലും കെട്ടിട ഉടമ വൈദ്യുതി പുനസ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഓഫീസ് എറണാകുളത്തേക്ക് മാറ്റിയത്. തട്ടിപ്പിനിരയായവര്‍ക്ക് ഇനി പരാതി നല്കണമെങ്കില് എറണാകുളം വരെ പോകേണ്ട അവസ്ഥയാണിപ്പോള്‍.