ഫാ.നിക്കോളാസിന്റെ സന്ദര്‍ശനം: പോലിസും പരാതിക്കാരിയും ആസൂത്രകരെന്ന്

കോട്ടയം: കുറവിലങ്ങാട്ടെ കന്യാസ്ത്രീമഠത്തില്‍ കൊലക്കേസ് പ്രതിയുമായെത്തിയ ഫാ.നിക്കോളാസ് പോലിസും പരാതിക്കാരിയും ചേര്‍ന്നൊരുക്കിയ നാടകത്തിലെ വെറും വാടകക്കാരനാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് ആരോപിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം കിട്ടാതിരിക്കാനാണ് ഈ നാടകം നടന്നത്.
ബിഷപ്പിനെതിരേ പരാതി നല്‍കിയ സ്ത്രീയുടെ പ്രധാനസംരക്ഷകനാണ് ഫാ.നിക്കോളാസ്. ഇവരെത്തിയ ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്തിയതും നാടകത്തിന്റെ ഭാഗമാണ്. അതിനുശേഷം സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ പങ്കാളികളായ മഠം അന്തേവാസികളുടെ പ്രസ്താവന ഇതൊരു ആസൂത്രിത നാടകമാണെന്നതിന് തെളിവാണെന്നും പി സി ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top