ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍കുട്ടനാട്: കുട്ടനാട് വികസനസമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ െ്രെകംബ്രാഞ്ച് അറസ്റ്റ്് ചെയ്തു. കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ വായ്പാ തട്ടിപ്പുകള്‍ നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വേണ്ടി കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശ്വാസവഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിന്് പോലിസ് ഇദ്ദേഹത്തിനെതിരെ നേരത്തേ കേസടുത്തിരുന്നു. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് 12 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ഇതില്‍ നാലെണ്ണത്തിലാണ് ക്രൈംബ്രാഞ്ച് പീലിയാനിക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. വിജയകുമാരന്‍ നായര്‍ക്കാണ് കേസിന്റെ അന്വേഷണച്ചുമതല.RELATED STORIES

Share it
Top