ഫാ. ടോമിന്റെ മോചനം : ഉമ്മന്‍ചാണ്ടിയുടെ പരാതി ഗവര്‍ണര്‍ കേന്ദ്രത്തിനു കൈമാറിതിരുവനന്തപുരം: യമനില്‍ വച്ച് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഫാ. ടോമിന്റെ ബന്ധുക്കളും ചേര്‍ന്നു നല്‍കിയ ഹരജി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനു കൈമാറി. ഉന്നത വിദ്യാഭ്യാസം തേടുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ വേണമെന്നും ആദിവാസികളുടെ സ്ഥലത്തെ കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും ആദിവാസികളുടെ പുനരധിവാസം സംബന്ധിച്ച ഉറപ്പ് പാലിക്കണമെന്നുമുള്ള ആവശ്യങ്ങളുന്നയിച്ച് ആദിവാസി ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹരജി ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറി. പഞ്ചായത്ത് നിയമം ആദിവാസി പ്രദേശങ്ങളില്‍ക്കൂടി നടപ്പാക്കുന്നതും 2006ലെ നിയമമനുസരിച്ചുള്ള ആദിവാസികളുടെ കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്‌സ് നടപ്പാക്കുന്നതും സംബന്ധിച്ച പരാതി കേന്ദ്ര ട്രൈബല്‍ അഫയേഴ്‌സ് മന്ത്രിക്കും വനം-പരിസ്ഥിതി മന്ത്രിക്കും കൈമാറി.

RELATED STORIES

Share it
Top