ഫാസ്റ്റ് ഫുഡ് കട തകര്‍ത്ത സംഭവം: ഒളിവില്‍ പോയവരെ കണ്ടെത്തണം- കേരളാ കോണ്‍ഗ്രസ്

പേരാമ്പ്ര : ചെമ്പനോടയില്‍ ഫാസ്റ്റ്ഫുഡ് കടതകര്‍ത്ത കേസില്‍ പോലീസ് അന്വേഷണം മുറുകിയപ്പോള്‍ ഒളിവില്‍ പോയവരെ കണ്ടെത്താന്‍ പോലീസ് തയാറാകണമെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്ബ്) ചെമ്പനോട മണ്ഡലം യോഗം ആവശ്യപ്പെട്ടു. കട ആക്രമിച്ചവരെ ഉടമ തിരിച്ചറിഞതായി മൊഴി നല്‍കിയിട്ടും പോലീസ് ഒളിച്ചുകളി നടത്തി പ്രതികള്‍ക്കു രക്ഷപെടാന്‍ പഴുതൂ ണ്ടാക്കുകയാണെന്നു കേരളാ കോണ്‍ഗ്രസ് ആരോപിച്ചു.പ്രതികളെ രക്ഷിച്ചു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ചിലര്‍  നടത്തുന്ന നീക്കത്തിനു പോലീസ് സഹായ നിലപാട് സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു.യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി നവീന്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സീസ് പൈനാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജിറ്റോ സ്‌കറിയ, ജോബി മാത്യു, അബിന്‍ ജോസ് സംസാരിച്ചു.

RELATED STORIES

Share it
Top