ഫാസിസത്തിനെതിരേ ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: അബ്ദുള്‍ നാസര്‍ ബാഖവി

ആലുവ: ഫാസിസത്തിനെതിരെ ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം അബ്ദുള്‍ നാസര്‍ ബാഖവി.
ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ- അവര്‍ നമ്മെ തേടിയെടുത്തും മുമ്പ് എന്ന പ്രമേയമവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉളിയന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഞ്ഞുണ്ണിക്കരയില്‍ നടന്ന  ജനജാഗ്രത സദസില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം. വര്‍ധിച്ചുവരുന്ന സംഘപരിവാ ര്‍ ആക്രമണത്തിനെതിരേ രാഷ്ട്രീയമായ ഭിന്നിപ്പും സംഘടനാപരമായ തര്‍ക്കവും മാറ്റി വെച്ച് അക്രമത്തിനിരയാകുന്ന ദലിത്, മുസ്‌ലിം വിഭാഗങ്ങള്‍്ക്ക് നീതി ലഭ്യമാക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. ആലുവ ഡിവിഷന്‍ സെക്രട്ടറി സലിം കുഞ്ഞുണ്ണിക്കര ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം കെ നൗഷാദ് അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top