ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കണം

കോഴിക്കോട്: ബ്രിട്ടീഷ് സാമ്രാജ്യത്വം രാജ്യത്തേയും ജനങ്ങളേയും ഭിന്നിപ്പിച്ചതുപോലെ ഭാരതത്തെ വര്‍ഗ്ഗീയമായി ചേരിതിരിവുണ്ടാക്കി മതേതര മൂല്യങ്ങള്‍ നശിപ്പിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ആപല്‍ക്കരമായ നീക്കത്തെ നേരിടാന്‍ ജനങ്ങള്‍ സ്വാതന്ത്ര്യസമരകാലത്തെ ആത്മവീര്യത്തോടെ രംഗത്തിറങ്ങേണ്ട സമയം സമാഗതമായിരിക്കുന്നതായി മന്ത്രി കടന്നപ്പള്ളി . കാരപ്പറമ്പില്‍ നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് എസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശാഭിമാനികളായ ജനങ്ങള്‍ വിശ്രമരഹിതമായ മുന്നേറ്റത്തിന് രംഗത്തിറങ്ങേണ്ടസമയമാണിതെന്നും അദ്ദേഹം പറഞ്ഞു . ജില്ലാ പ്രസിഡന്റ് സി സത്യചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top