ഫാഷിസ്റ്റ് ശക്തികളെ ഭയമില്ല: ലാലുപട്‌ന: ഫാഷിസ്റ്റ് ശക്തികളെ പേടിയില്ലെന്നും ശക്തമായി നേരിടുമെന്നും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ലാലുവുമായി ബന്ധമുള്ള 22 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1000 കോടി രൂപയുടെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.  ലാലു പ്രസാദിന്റെ വാക്കുകളെ അടിച്ചമര്‍ത്താന്‍ ബിജെപിക്ക് ധൈര്യമില്ലെന്നും ഒരു ലാലുവിനെ നിശ്ശബ്ദമാക്കിയാല്‍ 1000 ലാലുമാര്‍ വരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബിജെപിയുടെ നുണയും കൊള്ളയും തട്ടിപ്പും ആധാരമാക്കിയുള്ള വ്യാപാരം പുറത്തുകൊണ്ടുവരുമെന്ന ഭയത്തിലാണ് അവര്‍. തന്റെമേല്‍ സമ്മര്‍ദം ചെലുത്തുന്നതെന്നും ലാലു കുറ്റപ്പെടുത്തി. മിന്നല്‍ പരിശോധന നടത്തിയ 22 കേന്ദ്രങ്ങളെ പറ്റി വിവരങ്ങള്‍ പുറത്തുവിടണമെന്ന് മാധ്യമങ്ങളോട് ലാലു ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top