ഫാഷിസ്റ്റ് ഭീഷണി ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല: പി ടി എ റഹീം എംഎല്‍എ

കോഴിക്കോട്: ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണി ന്യുനപക്ഷങ്ങളെ മാത്രമല്ല ബാധിക്കുകയെന്നും ഇന്ത്യയുടെ മൊത്തം ജനങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കുമെന്നും        നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (എന്‍എസ്‌സി) സംസ്ഥാന പ്രസിഡന്റ് അഡ്വ പിടിഎ റഹീം എം എല്‍എ. എന്‍എസ്‌സി മലബാര്‍ മേഖലാ സമ്മേളനത്തോടനുബന്ധിച്ച്  കാലിക്കറ്റ് ടവര്‍ഹോട്ടലില്‍ നടത്തിയ യൂത്ത് കോണ്‍ക്ലേവ് ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കോണ്‍ഗ്രസിനകത്ത് നെഹ്‌റു-ഇന്ദിരാ ഗാന്ധി ചിന്തക്കപ്പുറം പട്ടേലിന് കൂടുതല്‍ അംഗീകാരം നല്‍കുന്ന പ്രവണത ശക്തമായി വരുന്നു. ഇത് രാജ്യത്തിന്റെ മതേതര നിലനില്‍പ്പിന് അപകടം ചെയ്യും. രാജ്യത്ത് അടുത്തു നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പും രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പ്്്്്്്് ഫലവുമെല്ലാം ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നീതിന്യായ വ്യവസ്ഥയിലെ കൈകടത്തലുകള്‍ക്കെതിരേ മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജുമാര്‍ നടത്തിയ പ്രതികരണം ആശാവഹമാണെന്നും പി ടി എ റഹീം പറഞ്ഞു. ടേബിള്‍ ടോക്കില്‍ സെക്കുലര്‍ യൂത്ത് കോണ്‍ഫറന്‍സ് പ്രസിഡന്റ് സക്കരിയ എളേറ്റില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷബീര്‍ തുളിക്കുഴി മോഡറേറ്ററായി. വി വസീഫ് ( ഡിവൈഎഫ്‌ഐ ), അഡ്വ ഷമീര്‍ (എന്‍വൈഎല്‍), പി ജൂലേഷ് (എന്‍വൈസി)  കെ സി അന്‍വര്‍ (സോളിഡാരിറ്റി ), അബ്ദുല്‍ റസാഖ് മായനാട് (എസ്‌വൈഎസ് ), സാലിഹ് കൂടത്തായി (യൂത്ത് ഫ്രണ്ട്) എന്‍ പി മുഹമ്മദ് മാസ്റ്റര്‍, ജലീല്‍ പുനലൂര്‍, ബി ആനന്ദ കുട്ടന്‍, മജീദ് മാളിയേക്കല്‍ പങ്കെടുത്തു. മൂന്ന് ദിവസമായി നടന്നുവരുന്ന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന്  പ്രകടനവും പൊതുസമ്മേളനവും നടക്കും. ഫോട്ടോ അടിക്കുറിപ്പ്: കാലിക്കറ്റ് ടവര്‍ഹോട്ടലില്‍ നടന്ന യൂത്ത് കോണ്‍ക്ലേവ് ടേബിള്‍ ടോക്ക് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

RELATED STORIES

Share it
Top