ഫാഷിസ്റ്റ് ഭീകരതയ്‌ക്കെതിരേ രാജ്യരക്ഷാ റാലിയും മഹാസമ്മേളനവും ഇന്ന്

തൃശൂര്‍: പിഡിപി (പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി) സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ഫാഷിസ്റ്റ് ഭീകരതക്കെതിരെ സംഘടിപ്പിക്കുന്ന രാജ്യരക്ഷാ റാലിയും മഹാസമ്മേളനവും ഇന്ന് തൃശൂര്‍ എംജി റോഡിലെ മോത്തിമഹല്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകീട്ട് 3 ന് ഫാഷിസ്റ്റ് ഭീകരതക്കെതിരെ രാജ്യരക്ഷാ റാലി നടക്കും.
തൃശൂര്‍ തെക്കേ ഗോപുര നടയില്‍ നിന്നും തുടങ്ങുന്ന റാലി റൗണ്ട് ചുറ്റി എം ഒ റോഡ് വഴി എംജി റോഡിലെ മോത്തിമഹല്‍ ഹാളിലെത്തും. തുടര്‍ന്ന് വൈകീട്ട് 5 ന് നടക്കുന്ന സില്‍വര്‍ ജൂബിലി മഹാസമ്മേളനം ആര്‍ജെഡി ദേശീയ ഉപാധ്യക്ഷന്‍ ശിവാനന്ദ് തിവാരി ഉദ്ഘാടനം ചെയ്യും. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നിര്‍ധനര്‍ക്ക് വേണ്ടി ആരംഭിക്കുന്ന ബൈത്തുസബാഹ് ഭവന പദ്ധതിയുടെ ആദ്യവീടിന്റെ താക്കോല്‍ദാനവും അദ്ദേഹം നിര്‍വഹിക്കും. നിര്‍ധനര്‍ക്കായി പദ്ധതി വഴി 25 വീടുകളാണ് നിര്‍മ്മിച്ചുനല്‍കുക. വൈദ്യുതി മന്ത്രി എംഎം മണി, കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, എം പി വീരേന്ദ്രകുമാര്‍ എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സി എന്‍ ജയദേവന്‍ എംപി, തമിഴ്‌നാട് മനിതനേയ മക്കള്‍ കക്ഷി പ്രസിഡന്റ് പ്രഫ. ജവാഹിറുള്ള, ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ഡോ. എ നീലലോഹിതദാസന്‍ നാടാര്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ, തൃശൂര്‍ മേയര്‍ അജിതാ ജയരാജന്‍, ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ഹരിഹരന്‍, ആര്‍ജെഡി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് യാക്കൂബ് യൂസുഫ് ഷിമോഗ, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, സമാജ് വാദി പാര്‍ട്ടി ദേശീയ സെക്രട്ടറി ജോ ആ ന്റണി, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്, എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് സി കെ വിദ്യാസാഗര്‍, മുന്‍ എംപി സെബാസ്റ്റിന്‍ പോള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ നേതാവ് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ്, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഭാസുരേന്ദ്രബാബു, എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു പങ്കെടുക്കും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തി ല്‍ പിഡിപി സംസ്ഥാന ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ്, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ ഇ അബ്ദുല്ല, മുജീബ് റഹ്മാന്‍, നിസാര്‍ മേത്തര്‍, യൂസഫ് പാന്ത്ര, ഗോപി കുതിരക്കല്‍, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, സാബു കൊട്ടാരക്കര, സനൂജ് കാളത്തോട്, ജില്ലാ നേതാക്കളായ നൗഷാദ് കുട്ടമംഗലം, മൊയ്തുട്ടി ഹാജി, നൗഷാദ് കക്കാട്, നജീബ് പുലിക്കണ്ണി പങ്കെടുത്തു.

RELATED STORIES

Share it
Top