ഫാഷിസ്റ്റ് കക്ഷികളെ ഒറ്റപ്പെടുത്താന്‍ വിശാലപോരാട്ട വേദി രൂപീകരിക്കണമെന്ന്‌

വടക്കാഞ്ചേരി: ജന വിരുദ്ധമായ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുമ്പോഴും മുഖ്യശത്രുമായ ഫാഷിസ്റ്റ് കക്ഷികളെ തിരിച്ചറിയാനും ഒറ്റപ്പെടുത്തുന്നതിനും വിശാല പോരാട്ട വേദി രൂപപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വര്‍ത്തമാനകാല രാഷ്ട്രീയ ചരിത്രത്തില്‍ ഒറ്റപ്പെടുമെന്ന് സിപിഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്കുള്ള പതാക ജാഥക്ക് ഓട്ടുപാറയില്‍ നല്‍കിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക വ്യവസായിക ആരോഗ്യ മേഖലകളിലും, ഉന്നത വിദ്യഭ്യാസ മേഖലയിലും വംശീയ നരഹത്യ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. പ്രധാന ശത്രുവിനെ നേരിടുന്നതിന് ഫലപ്രദവും, ക്രിയാത്മകവുമായ സമീപനം സ്വീകരിക്കുന്നതിന് നേതൃത്വം നല്‍കേണ്ടത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്.
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാന്‍ പോകുന്ന രാഷ്ട്രീയപ്രമേയത്തിലെ വിശാല വേദിയെ കുറിച്ച് വിമര്‍ശിച്ചവര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അംഗീകരിച്ച രാഷ്ട്രീയ പ്രമേയം കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്. കൂടൂതല്‍ ഐക്യത്തോടെ ഇടതുപാര്‍ട്ടികളുടെ  മുന്നേറ്റത്തിന് രാഷ്ടിയ പ്രമേയം സഹായകരമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.  സംഘാടക സമിതി ചെയര്‍മാന്‍ എംആര്‍ സോമനാരായണന്‍ അദ്ധ്യക്ഷനായി.

RELATED STORIES

Share it
Top