ഫാഷിസ്റ്റ്‌വിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു

തൊടുപുഴ: ''ഫാഷിസവല്‍ക്കരണത്തിനെതിരെ അണിനിരക്കുക, ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കത്തെ ചെറുക്കുക'' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സിപിഐ-എംഎല്‍ റെഡ്ഫഌഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റുവിരുദ്ധ സായാഹ്നം സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്തു.
റിപബ്ലിക്കിനെ രക്ഷിക്കാന്‍, ആഗോളവല്‍ക്കരണത്തിനും വര്‍ഗീയ ഫാഷിസത്തിനുമെതിരെ ഇടതുപക്ഷബദല്‍ കെട്ടിപ്പടുക്കുകയാണ് പോംവഴിയെന്ന് പി സി ഉണ്ണിച്ചെക്കന്‍ അഭിപ്രായപ്പെട്ടു. കെ എ സദാശിവന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top