ഫാഷിസ്റ്റുകള്‍ പിച്ചിച്ചീന്തിയത് ജനാധിപത്യ മൂല്യങ്ങളെ: കെ ശങ്കര നാരായണന്‍

പാലക്കാട്: വംശീയ വെറിയുടെ ഇരയാണ് കശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പിഞ്ചു ബാലികയെന്നും ഇന്ത്യന്‍ ജനാധിപത്യത്തെയും മൂല്യങ്ങളെയുമാണ് ഫാഷിസ്റ്റുകള്‍ പിച്ചിച്ചീന്തിയെറിഞ്ഞതെന്നും  മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. “കാലം സാക്ഷി മനുഷ്യന്‍ നഷടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര’  എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാനം നടത്തുന്ന കാംപയിനിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “സാമൂഹിക ക്ഷേമം, ജീവിത മോക്ഷം ,ഇസ്‌ലാം സമന്വയമാണ്”  സംവാദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും നല്ല ഭരണഘടനയാണ് ഇന്ത്യക്കുള്ളത്. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാവണം. ഇത്തരം ചെയ്തികളെ എല്ലാ നല്ല മനുഷ്യരെയും അണിനിരത്തി ജനാധിപത്യപരമായി  ചെറുക്കാന്‍ മനുഷ്യ സ്‌നേഹികള്‍ മുന്നോട്ടു വരണം. മനുഷ്യത്യവും കാരുണ്യവും മുന്നോട്ടുവയ്ക്കുന്ന ദര്‍ശനത്തിന്റെ വക്താക്കള്‍ക്ക് ക്രൂരത ചെയ്യാനാവില്ലെന്നും ഇസ്‌ലാം സഹജീവിയെ സ്‌നേഹിക്കാനും ആദരിക്കാനുമാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവ കവി സൂര്യാ റാം കവിതാലാപനം നടത്തി.
ജമാഅത്തെ ഇസ്്‌ലാമി പാലക്കാട് ജില്ലാ സെക്രട്ടറി നൗഷാദ് മുഹിയുദ്ധീന്‍ അധ്യക്ഷ പ്രസംഗം നടത്തി. സംസ്ഥാന ശൂറാഅംഗം യൂസഫ് ഉമരി, പാലക്കാട് ജില്ലാ പ്രസിഡന്റ് അബദുല്‍ ഹക്കീം നദ്‌വി, പ്രോഗ്രാം കണ്‍വീനര്‍ ദില്‍ഷാദ് അലി, ഒറ്റപ്പാലം ഏരിയ പ്രസിഡന്റ് വി പി മുഹമ്മദാലി സംസാരിച്ചു.

RELATED STORIES

Share it
Top