ഫാഷിസവും ഭരണവര്‍ഗ്ഗവും ജനജീവിതം ദുസ്സഹമാക്കി:ജമാല്‍ വട്ടപ്പൊയില്‍ജിദ്ദ: ഫാഷിസവും ഭരണവര്‍ഗ്ഗവും കൈകോര്‍ത്ത് ജനജീവിതം ഭയാനകമായി ദുസ്സഹമാക്കി തീര്‍ത്ത അവസ്ഥയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഹജ്ജ് കണ്‍വീനര്‍ ജമാല്‍വട്ടപ്പൊയില്‍ പറഞ്ഞു. പാലക്കാട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവില ദിനേന വര്‍ധിപ്പിക്കുന്നു. എഴുത്തുകാര്‍ക്കും, സാംസ്‌കാരിക നായകന്മാര്‍ക്കും ജീവവായുപോലും നിഷിദ്ധമാക്കുന്നു, ദളിതരും മുസ്ലിംങ്ങളും ഭയപ്പാടോടെ ജീവിക്കുന്ന സാഹജര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജില്ല പ്രസിഡന്റ് ടി.പി.ഷുഹൈബ് അദ്യക്ഷതവഹിച്ചു.  അഹമ്മദ്പാളയാട്ട്, അബൂബക്കര്‍അരിംബ്ര, നിസാംമമ്പാട്,  സി.കെ.ഷാക്കിര്‍, ഇസ്മായീല്‍മുണ്ടക്കുളം, നാസര്‍ഒളവട്ടൂര്‍, ഉനൈസ്തിരൂര്‍, മുഹമ്മദലി മുതുതല, മുഹമ്മദലിമാചാന്‍തോട്, ഹുസൈന്‍കരിങ്കറ, എന്നിവര്‍ പ്രസംഗിച്ചു. ന്യൂ അല്‍ വറൂദ് ഇന്റെര്‍നാഷണല്‍ സ്‌കൂളില്‍ നിന്ന് പ്ലസ്ടു പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഷബാനഷൗക്കത്ത് ജല്ലാകെ.എം.സി.സി. മെമെണ്ടോ നല്‍കി. ഉമര്‍തച്ചനാട്ടുകര സ്വാഗതവും ഷൗക്കത്ത് ഷൊര്‍ണൂര്‍ നന്ദിയും പറഞ്ഞു.

പൊതു സമ്മേളനത്തിനു മുമ്പ് നടന്ന സായാഹ്നക്യാമ്പില്‍ പാലക്കാട് ജില്ലയില്‍ നിന്നും മിനായിലേക്ക് ഹജ്ജ് സേവനത്തിനു പോയ വോളണ്ടിയര്‍മാര്‍ക്ക് സ്വീകരണം നല്‍കി. ജില്ല ചെയര്‍മാന്‍ അലിപട്ടാമ്പി ഉദ്ഘാടനം ചെയ്തു. ഷിഹാബ്‌സലഫി എടക്കര സി.എച്ച്. മുഹമ്മദ്‌കോയ അനുസ്മാരണപ്രഭാഷണം നടത്തി. അസീസ്‌കോട്ടോപ്പാടം ആദ്യക്ഷത വഹിച്ചു. ജില്ലാ കെ.എം.സി. വളണ്ടിയര്‍മാര്‍ക്കുള്ള സെന്‍ട്രല്‍ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണം ചയ്തു. ഫൈസല്‍ തച്ചന്പാറ, സക്കീര്‍ഭീമനാട്, അബ്ദുള്ളകുട്ടിഎടപ്പലം,  മുഹമ്മദലി കാഞ്ഞിരപ്പുഴ, സാദിക്ക് മഡത്തില്‍കുണ്ട്, സലാംമുളയങ്കാവ്, സലീംകണ്ടമംഗലം, കുഞ്ഞിമുഹമ്മദ്‌കോട്ടോപ്പാടം, റസ്സാക്ക് അരിയൂര്‍, അബ്ദുല്‍വാഹിദ്ഇബ്ന്‍മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. ഷാക്കിര്‍ഷൗക്കത്ത് ഖിറാഅത്ത് നടത്തി. സലീംകാഞ്ഞിരംപാറ സ്വാഗതവും റഫീഖ്എടത്തനാട്ടുകര നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top