ഫാഷിസത്തെ മഹത്ത്വവല്‍ക്കരിക്കല്‍ : വനിതാ ലീഗ് നേതാവിന്റെ കാപട്യം തിരിച്ചറിയണമെന്ന് എന്‍ഡബ്ല്യുഎഫ്പരപ്പനങ്ങാടി: ഫാഷിസത്തെ മഹത്വവല്‍കരിക്കുന്ന വനിതാലീഗ് നേതാവിന്റെ കാപട്യം തിരിച്ചറിയണമെന്ന് എന്‍ഡബ്ല്യുഎഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരസ്യമായി മുസ്‌ലിം, ദലിത് സമുദായത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റ ശത്രുക്കളായ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ സഹായിക്കുന്ന വനിതാലീഗ് നേതാവിന്റെ ജല്‍പനം തികച്ചും അപലനീയമാണ്. സ്വന്തം ഇഷ്ടപ്രകാരം ഇസ്്‌ലാം ആദര്‍ശം സ്വീകരിക്കുന്നവരേയും പണ്ഡിതരേയും അറുകൊല ചെയ്യുന്ന ആര്‍എസ്എസ്, ബിജെപി അക്രമികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്ന വനിതാലീഗ് നേതൃത്വത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. സമൂഹത്തില്‍ സമുദായത്തെ പ്രതിനിധീകരിച്ച് പല ഉന്നത പദവിയും അലങ്കരിച്ച ഖമറുന്നീസ അന്‍വറില്‍ നിന്ന് ഉണ്ടാവേണ്ട സമീപനമല്ല കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം നടത്തിയതിലൂടെ നടത്തിയ പ്രസ്താവന. മുത്വലാക്കിനെതിരേ മലപ്പുറത്തെ വനിതകള്‍ മറുപടി പറയുമെന്ന സംഘി നേതാവിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയ മലപ്പുറത്തെ ഹൈന്ദവ സഹോദരിമാരെ അടക്കം അപമാനിച്ച നടപടിയാണ് വനിതാലീഗ് നേതാവില്‍ നിന്നുണ്ടായത്. ഇത് പൊറുക്കാനാവാത്ത തെറ്റാണന്നും, വനിതാലീഗ് നേതൃത്വത്തില്‍ നിന്ന് ഖമറുന്നീസയെ പുറത്താക്കണമെന്നും എന്‍ഡബ്ല്യുഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ കെ ഷാഹിന, സെക്രട്ടറി മുനീറ, ഷിംജ സൈനബ, ആബിദ സംസാരിച്ചു.

RELATED STORIES

Share it
Top